അമ്പലപ്പുഴ: പുന്നപ്ര വയലാർ സമര നായകന്റെ പറവൂർ വേലിക്കകത്തെ മുറ്റത്തു പ്രതിമ ഉയർന്നു. തങ്ങളുടെ മനസിൽ ഇപ്പോഴും ജീവിക്കുന്ന പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന്റെ അർധകായ പ്രതിമ കാണാനും അതിനു മുന്നിൽനിന്ന് സെൽഫിയെടുക്കാനും ജില്ലയുടെ വെളിയിൽനിന്നു പോലും ആരാധകരുടെ തിരക്കാണ്. തീ പാറുന്ന സമര ചരിത്രങ്ങളുടെ നിരവധി ചിത്രങ്ങളും വേലിക്കകത്തെ ചുവരുകളിൽ നിറഞ്ഞു.
ശിൽപ്പി ഉണ്ണി കാനായിയാണ് പ്രതിമ നിർമിച്ചത്. ഫൈബർ ഗ്ലാസാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരാഴ്ച കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. പ്ലാസ്റ്റർ ഓഫ് ഫാരീസിന്റെ അച്ചിന്റെ സഹായവും പ്രതിമക്ക് ഉപയോഗിച്ചു. വെങ്കലചായക്കൂട്ടാണ് നൽകിയത്.